അടൂരിൽ സംയുക്ത ക്രിസ്മസ് ആഘോഷം 25ന്

വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 25ന് നടക്കും. ഉച്ച കഴിഞ്ഞ് 3 മണിക്ക് അടൂർ കരുവാറ്റ സെൻറ്റ്മേരീസ് ഓർത്തഡോക്സ് ദേവാലയാങ്കണത്തിൽ നിന്നും ആരംഭിക്കുന്ന ക്രിസ്മസ് റാലി എം.സി റോഡു വഴി അടൂർ സെൻട്രൽ മൈതാനിയിൽ എത്തിച്ചേരും. തുടർന്നു നടക്കുന്ന സമ്മേളനം മുൻ ഡി.ജി.പി ശ്രീ. ജേക്കബ് പുന്നൂസ് ഐ.പി എസ് ഉൽഘാടനം ചെയ്യും. മർത്തോമ്മാ സഭ അടൂർ ഭദ്രാസനാധിപൻ അഭി. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ തിരുമേനി ക്രിസ്മസ് പുതുവത്സര സന്ദേശം നൽകും.

റവ. ഫാ. ഗീവർഗ്ഗീസ് നെടിയത്ത്, വെരി റവ. സകറിയാ ഏബ്രഹാം, റവ. ഫാ. ജോർജ് മാവുങ്കൽ, റവ. ഫാ. ബേബി ഇലഞ്ഞിമറ്റം, റവ. ഫാ. ഗീവർഗ്ഗീസ് ബ്ലാഹേത്ത് , റവ. ഫാ. പ്രൊഫ. ജോർജ് വർഗ്ഗീസ്, റവ. ഫാ. തോമസ് പി.മുകളിൽ, റവ. ഫാ. ഷിജു ബേബി, ക്യാപ്റ്റൻ യേശുദാസ് ശാമുവൽ, ഡീക്കൻ ഗീവർഗ്ഗീസ്, ജോർജ് ബേബി, ബിജു വർഗ്ഗീസ്,, മോബൻ കോശി (സെകട്ടറി), മാത്യു കെ. വർഗ്ഗീസ് (ട്രഷറർ), വി.ജി. അലക്സാണ്ടർ, തോമസ് ജോൺ (റിട്ട. എസ്.പി), ഉമ്മൻ തോമസ്, സി.റ്റി കോശി, പ്രൊഫ. വർഗ്ഗീസ് പേരയിൽ, എൻ. ഐ അലക്സാണ്ടർ, റോഷൻ ജേക്കബ്, മാത്യു വീരപ്പള്ളി, ജോർജ് മുരിക്കൻ, ഏഴംകുളം മോനി, കെ. തോമസ് ജോൺ, അഡ്വ. ബിനൊ മണ്ണിക്കരോട്ട്, ടി.കെ മാത്യു, സി.ഓ മാത്യു, എസ്. ബിനു, കെ. വർഗ്ഗീസ്, അടൂർ സുഭാഷ്, ബാബു കുളത്തൂർ, ജി. തോമസ്കുട്ടി, ജോർജ് അനിയൻ, ഫിലിപ്പ് തോമസ്, വി.ജെ വർഗ്ഗീസ്, കൊച്ചു കോശി, ഷിബു ചിറക്കരോട്ട്, മോൻസൺ കെ.മാത്യു, സജു മിഖായേൽ, സുനു ഫിലിപ്പ്, തമ്പിക്കുട്ടി, സണ്ണി വർഗ്ഗീസ്, വർഗ്ഗീസ് വളയന്തറ, ബിനോയ് ബാർസ്ലി, ഉമ്മൻ വർഗ്ഗീസ്, ജോർജ്, ടി.ജി വർഗ്ഗീസ് മുതലായവരടങ്ങുന്ന കമ്മറ്റിയാണ് സംയുക്ത ക്രിസ്മസ് ആഘോഷ നേതൃത്വം നൽകുന്നത്.

 

1 Comment

Leave a Reply

Your email address will not be published.