അടൂര്‍ സംയുക്ത ക്രിസ്മസിന്‍റെ വാര്‍ഷിക പൊതുയോഗം

അടൂര്‍ സംയുക്ത ക്രിസ്മസിന്‍റെ വാര്‍ഷിക പൊതുയോഗം 2018 ജൂണ്‍ 28 വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് അടൂര്‍ തിരുഹൃദയ കത്തോലിക്കാപ്പള്ളിയില്‍ കൂടുന്നതായിരിക്കും. 2017 ക്രിസ്മസ് ആഘോഷങ്ങളുടെ വരവു ചെലവു കണക്കുകള്‍ ഈ യോഗത്തില്‍ അവതരിപ്പിക്കും.

2018 ക്രിസ്മസ് ആഘോഷക്കമ്മിറ്റിയേയും ഭാരവാഹികളേയും ഈ യോഗം തെരഞ്ഞെടുക്കുന്നതായിരിക്കും.

നിലവിലുള്ള എല്ലാ കമ്മിറ്റിയംഗങ്ങളും അടൂര്‍ സംയുക്ത ക്രിസ്മസിന്‍റെ  അഭ്യൂദയകാംക്ഷികളും ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.

27-11-17 തിങ്കളാഴ്ചയിലെ ആലോചനായോഗം

2017 ലെ സംയുക്ത ക്രിസ്മസിന്‍റെ രണ്ടാമത്തെ ആലോചനായോഗം കണ്ണംകോട് സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രൽ പള്ളിയില്‍ വച്ച് 27-11-17 തിങ്കളാഴ്ച 4 മണിക്ക് ചെയര്‍മാന്‍ റെവ. ഫാദര്‍ ഗിവര്‍ഗീസ്‌ നെടിയത്തിന്‍റെ അധ്യക്ഷതയില്‍ കൂടി. പ്രസ്തുത യോഗത്തില്‍ വിവിധ കമ്മറ്റികളിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തു വിപുലീകരിക്കുകയുണ്ടായി. 2017 ലെ ക്രിസ്മസ് റാലിയും പൊതുസമ്മേളനവും വളരെ ഭംഗിയായി നടത്തുന്നതിന് തീരുമാനിക്കുകയും ആയതിലേക്കു വിവിധ സബ്-കമ്മറ്റികള്‍ വെവ്വേറെ യോഗം കൂടുകയും അവരുടെ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു. 01-12-17 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് അടൂര്‍ സെന്‍ട്രല്‍ മൈതാനിയില്‍ ക്രിസ്മസ് സ്റ്റാര്‍ ഇടുന്നതിന്‌ തീരുമാനിച്ചു. അടുത്ത പൊതുയോഗം 11-12-17 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് കരുവാറ്റ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ തീര്‍ത്ഥാടനപ്പള്ളിയില്‍ കൂടുവാന്‍ തീരുമാനിച്ചു.

2017 ക്രിസ്മസ് ആഘോഷങ്ങളുടെ ആദ്യ ആലോചനായോഗം

2017 ലെ ക്രിസ്മസ് ആഘോഷങ്ങൾ  ഏതു രീതിയിൽ ആകണം എന്നു തീരുമാനിക്കുവാൻ ഒരു പൊതുയോഗം 22-11-17 വൈകിട്ട് 4 മണിക്ക് തിരുഹൃദയപ്പള്ളിയിൽ കൂടി. അടൂർ നഗരസഭാ അതിർത്തിക്കുള്ളിലുള്ള ദേവാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ യോഗത്തിൽ സന്നിഹിതരായിരുന്നു. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടും കണക്കും വായിച്ചു പാസ്സാക്കി. ഈ വർഷത്തേക്കുള്ള കമ്മറ്റിയെ തെരഞ്ഞെടുത്തു. (2017 ലെ കമ്മറ്റി). ആവശ്യമെന്നു തോന്നിയാൽ കൂടുതൽ ആളുകളെ വിവിധ കമ്മറ്റികളിൽ ഉൾപ്പെടുത്തി വിപുലീകരിക്കുവാനുള്ള അധികാരം അതാതു കമ്മറ്റികളുടെ ചെയർമാനും കൺവീനർമാർക്കും നൽകി. മുൻവർഷത്തെപ്പോലെ മഹാ റാലിയും പൊതുസമ്മേളനവും ഈ വർഷവും ഉണ്ടാവണം എന്നായിരുന്നു പൊതുയോഗത്തിൽ ഉയർന്നുവന്ന പൊതുവികാരം. കൂടുതൽ ചർച്ചകൾക്കു വേണ്ടി അടുത്ത പൊതുയോഗം കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ച് 27-11-17 തിങ്കളാഴ്ച്ച വൈകിട്ട് 4 മണിക്ക് കൂടുവാൻ തീരുമാനിച്ചു.

2017 ലെ ക്രിസ്മസ് – ആദ്യ പൊതുയോഗം

2017 ലെ ക്രിസ്മസ് ആഘോഷ പരിപാടികളെക്കുറിച്ച് ആലോചിക്കുവാന്‍ അടൂര്‍ സംയുക്ത ക്രിസ്മസിന്‍റെ പൊതുയോഗം 22-11-2017 ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് അടൂര്‍ തിരുഹൃദയ കത്തോലിക്കാ ദേവാലയത്തില്‍ കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ യോഗത്തിലേക്കുള്ള ക്ഷണക്കത്ത് അടൂരും പരിസരത്തുമുള്ള എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും ഇന്നു (18-11-17) തന്നെ എത്തിക്കുവാന്‍ ഉള്ള ശ്രമത്തിലാണ് ഫിനാന്‍സ് കമ്മറ്റി അംഗം ശ്രീ ജെയിംസ്‌ ജോര്‍ജ്, ട്രഷറര്‍ ശ്രീ മാത്യു കെ. വര്‍ഗിസ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ശ്രീ അടൂര്‍ സുഭാഷ്‌ എന്നിവര്‍. പ്രസ്തുത യോഗത്തില്‍ 2016 ലെ സംയുക്ത ക്രിസ്മസിന്‍റെ റിപ്പോര്‍ട്ട്‌, വരവ്-ചെലവ് കണക്കുകള്‍ എന്നിവ അവതരിപ്പിക്കുന്നതും 2017 ലെ  ആഘോഷ പരിപാടികള്‍ക്കായുള്ള കമ്മറ്റിക്ക് രൂപം നല്‍കുന്നതുമാണ്. ഏവരുടെയും മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

സംയുക്ത ക്രിസ്മസ് അലക്‌സാണ്ടർ സാറിനെ ആദരിച്ചു

2016 ഡിസംബർ 25 നു നടന്ന സംയുക്ത ക്രിസ്മസ് സമ്മേളനത്തിൽ അടൂർ സംയുക്ത ക്രിസ്മസ് പ്രസ്ഥാനത്തിന്റെ ആരംഭകാലം മുതൽ സജീവ പ്രവർത്തകനായി സേവനം അനുഷ്ടിച്ചു പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുകയും ഇപ്പോൾ കോർഡിനേറ്റർ ആയി പ്രവർത്തിക്കുകയും ചെയ്യുന്ന ശ്രീ വി.ജി അലക്‌സാണ്ടറെ (അലക്‌സാണ്ടർ സാർ) പൊന്നാട അണിയിച്ച് ആദരിച്ചു.

അദ്ദേഹത്തിന്റെ ശിഷ്യനായ ശ്രീ എൻ ഐ അലക്‌സാണ്ടർ (നെല്ലിമൂട്ടിൽ) സാറിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു സംസാരിച്ചു.

 

അടൂരിൽ മഹാറാലി വന്പിച്ച വിജയം

സംയുക്ത ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി 25-12-16 ൽ നടത്തിയ മഹാറാലി ജനപങ്കാളിത്തം കൊണ്ടും വർണശോഭകൊണ്ടും വന്പിച്ച വിജയമായിത്തീർന്നു.

കരുവാറ്റാപ്പള്ളിയിൽ നിന്നും 4:30 ന് ആരംഭിച്ച റാലിയിൽ വിവിധ ദേവാലയങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഉള്ളവർ ആവേശത്തോടെ അണിചേർന്നു. റാലിക്ക് കൊഴുപ്പേകുവാൻ പലതരത്തിലുള്ള ഫ്ളോട്ടുകളും പഞ്ചവാദ്യം, ചെണ്ടമേള മുതലായ കലാരൂപങ്ങളും ഉണ്ടായിരുന്നു. റാലി 5:30 ന് സമ്മേളനവേദിയായ സെൻട്രൽ മൈതാനിയിൽ എത്തിച്ചേർന്നു.


 

 

അടൂരിൽ സംയുക്ത ക്രിസ്മസ് ആഘോഷം 25ന്

Adoor, 21-Dec-16

വിവിധ ക്രൈസ്തവ  സഭകളുടെ നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 25ന് നടക്കും. ഉച്ച കഴിഞ്ഞ് 3 മണിക്ക് അടൂർ കരുവാറ്റ സെൻറ്റ്മേരീസ് ഓർത്തഡോക്സ് ദേവാലയാങ്കണത്തിൽ നിന്നും ആരംഭിക്കുന്ന ക്രിസ്മസ് റാലി എം.സി റോഡു വഴി  അടൂർ സെൻട്രൽ  മൈതാനിയിൽ എത്തിച്ചേരും. തുടർന്നു നടക്കുന്ന സമ്മേളനം മുൻ ഡി.ജി.പി ശ്രീ. ജേക്കബ് പുന്നൂസ് ഐ.പി എസ്  ഉൽഘാടനം ചെയ്യും. മർത്തോമ്മാ സഭ അടൂർ ഭദ്രാസനാധിപൻ അഭി.  ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ തിരുമേനി ക്രിസ്മസ് പുതുവത്സര സന്ദേശം നൽകും.

റവ. ഫാ. ഗീവർഗ്ഗീസ് നെടിയത്ത്, വെരി റവ. സകറിയാ ഏബ്രഹാം, റവ. ഫാ. ജോർജ് മാവുങ്കൽ, റവ. ഫാ. ബേബി ഇലഞ്ഞിമറ്റം, റവ. ഫാ. ഗീവർഗ്ഗീസ് ബ്ലാഹേത്ത് , റവ. ഫാ. പ്രൊഫ. ജോർജ് വർഗ്ഗീസ്,  റവ. ഫാ. തോമസ് പി.മുകളിൽ, റവ. ഫാ. ഷിജു ബേബി, ക്യാപ്റ്റൻ യേശുദാസ് ശാമുവൽ, ഡീക്കൻ ഗീവർഗ്ഗീസ്, ജോർജ് ബേബി, ബിജു വർഗ്ഗീസ്,, മോബൻ  കോശി  (സെകട്ടറി), മാത്യു കെ. വർഗ്ഗീസ് (ട്രഷറർ), വി.ജി. അലക്സാണ്ടർ, തോമസ് ജോൺ (റിട്ട. എസ്.പി), ഉമ്മൻ തോമസ്, സി.റ്റി കോശി, പ്രൊഫ. വർഗ്ഗീസ് പേരയിൽ,     എൻ. ഐ അലക്സാണ്ടർ, റോഷൻ ജേക്കബ്, മാത്യു വീരപ്പള്ളി,  ജോർജ് മുരിക്കൻ, ഏഴംകുളം മോനി, കെ. തോമസ് ജോൺ, അഡ്വ. ബിനൊ മണ്ണിക്കരോട്ട്, ടി.കെ മാത്യു, സി.ഓ മാത്യു,  എസ്. ബിനു, കെ. വർഗ്ഗീസ്, അടൂർ സുഭാഷ്, ബാബു കുളത്തൂർ, ജി. തോമസ്കുട്ടി, ജോർജ് അനിയൻ, ഫിലിപ്പ് തോമസ്,  വി.ജെ വർഗ്ഗീസ്, കൊച്ചുകോശി, ഷിബു ചിറക്കരോട്ട്, മോൻസൺ കെ.മാത്യു, സജു മിഖായേൽ, സുനു ഫിലിപ്പ്, തമ്പിക്കുട്ടി, സണ്ണി വർഗ്ഗീസ്, ബിനോയ് ബാർസ്ലി, ഉമ്മൻ വർഗ്ഗീസ്, ജോർജ്,  ടി.ജി വർഗ്ഗീസ്  മുതലായവരടങ്ങുന്ന കമ്മറ്റിയാണ് സംയുക്ത ക്രിസ്മസ് ആഘോഷ  നേതൃത്വം നൽകുന്നത്.

അടൂരിലെ സംയുക്ത ക്രിസ്മസ് ആഘോഷം – ഒരു തിരിഞ്ഞുനോട്ടം

അടൂരിലെ സംയുക്ത ക്രിസ്മസ് ആഘോഷം – ഒരു തിരിഞ്ഞുനോട്ടം

(വി.ജി അലക്സാണ്ടര്‍)

അടൂരും ചുറ്റുപാടുമുള്ള നാല്പതോളം വരുന്ന പ്രദേശങ്ങളിലെ വിവിധ ക്രൈസ്തവ സഭകള്‍ ഒന്നിച്ചുചേര്‍ന്നുള്ള പ്രദേശങ്ങളാണ് അടൂരിലെ സംയുക്ത ക്രിസ്മസിന് കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി പങ്കെടുത്തുകൊണ്ടിരുന്നത്.

ആരംഭം

1960 കളില്‍ അടൂരിലും സമീപത്തുള്ളതുമായ ഇടവകകളിലെ വിവിധ സഭകളില്‍ പെട്ട കുറെ വൈദികരും സഭാവിശ്വാസികളും മാസത്തില്‍ രണ്ടാം ശനിയാഴ്ച അടൂര്‍ സെന്‍ററിലുള്ള പി.വി.എല്‍.പി സ്കൂളില്‍ കൂടി പ്രാര്‍ത്ഥിക്കുകയും സുവിശേഷകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും പതിവായിരുന്നു. ഈ എക്യുമെനിക്കല്‍ പ്രസ്ഥാനമാണ്‌ പില്‍ക്കാലത്ത് സഭകളുടെ ഐക്യത്തിനും അടൂരിലെ സംയുക്ത ക്രിസ്മസിനും രൂപം കൊടുത്തത്. ആരംഭം ചെറുതായിരുന്നെങ്കിലും കാലക്രമത്തില്‍ അടൂരിലെ ക്രിസ്മസ് ആഘോഷം ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ആദ്യ കാലത്ത് വീടു കയറി സംഭാവനകള്‍ സ്വീകരിച്ചെങ്കിലും തുടര്‍ന്ന് ഇടവകകള്‍ സംഭാവന നല്‍കി സഹായിച്ചു.

ക്രിസ്മസ് റാലിയാണ് ഏറ്റവും പ്രധാനം. ഏറ്റവും നല്ല റാലിക്ക് ഒന്നും രണ്ടും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. റാലി കടന്നുപോകുന്ന വഴിയരികിലെ അലങ്കരിക്കുന്ന നല്ല കടകള്‍ക്ക് ഒന്നും രണ്ടും സമ്മാനങ്ങള്‍ നല്‍കിയിരുന്നു. റാലി കടന്നുപോകുന്ന സമയത്ത് വിമാനത്തില്‍ പുഷ്പവൃഷ്ടി നടത്തിയിരുന്നത് ഏറ്റം മനോഹരമായ കാഴ്ച്ചയായിരുന്നു.

ആദ്യം അദ്ധ്യക്ഷവേദിയായി ഉപയോഗിച്ചിരുന്നത് നോഹാസ് ആര്‍ക്ക് ആയിരുന്നു. ഉപകരണത്തോട് കൂടിയതും അല്ലാത്തതുമായ ഗാനാലാപനം ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അപ്രതീക്ഷിതമായ ഇടയ്ക്കു മുടങ്ങിയ ആഘോഷ പരിപാടി ഏതാനും വര്‍ഷമായി തുടര്‍ന്നു നടക്കുന്നു. കഴിഞ്ഞ വര്ഷം ഘോഷയാത്രയോടെ നടത്തിയ റാലി എല്ലാവരുടെയും പ്രശംസക്ക് പാത്രമായി.

ബഹു. കുമ്പുക്കാട്ടച്ചന്‍റെ കാലഘട്ടം അടൂര്‍ സംയുക്ത ക്രിസ്മസിന്‍റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. അന്ന് കണ്‍വീനറായി പ്രവര്‍ത്തിപ്പാന്‍ എനിക്കു അവസരം ലഭിച്ചു.

(16-12-2016)