blog

നന്ദിയുടെ ഒരു വാക്ക് – ബിനു വാര്യത്ത്

Uncategorized
പ്രിയരെ , ഈ വർഷത്തെ സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായുള്ള റാലിയെ വർഷങ്ങൾക്കു മുൻപത്തെ റാലിയെക്കാൾ മികച്ച രീതിയിലുള്ള "വൻപിച്ച റാലി" ആക്കി മാറ്റുകയും പൊതുസമ്മേളന നഗരിയെ "മഹാസമ്മേളന" നഗരിയായി മാറ്റുകയും ചെയ്തതിന് അൽപ്പമായും അധികമായും പ്രവർത്തിക്കുകയും സഹകരിക്കുകയും ചെയ്ത മുഴുവൻ പൊതുയോഗ അംഗങ്ങളെയും ഭാരവാഹികളെയും അച്ചന്മാരെയും അനുമോദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. അടൂരിനെ ഇളക്കിമറിച്ച ഈ സന്തോഷം പങ്കിടുന്നതിനു വേണ്ടിയും പരിപാടിയുടെ അവലോകനം നടത്തുന്നതിനു വേണ്ടിയും ഒരു ജനറൽ ബോഡി യോഗം ജനുവരി 10-ാം തീയതി നടത്തണമെന്ന് ആഗ്രഹിക്കുന്നു. പുറകാലെ അതിന്റെ അറിയിപ്പ് നൽകുന്നതായിരിക്കും. പ്രവർത്തിക്കുകയും കഷ്ടപ്പെടുകയും ചെയ്ത ഓരോരുത്തർക്കും ദൈവം പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. പുൽകൂട്ടിൽ ഭൂജാതനായ ദൈവപുത്രന്റ നാമത്തിൽ നന്ദി.,, നന്ദി.,, നന്ദി.,,,🙏🙏🙏 സേനഹത്തോടെ,ബിനു വാര്യത്ത്ജനറൽ സെക്രട്ടറി
Read More

ക്രിസ്മസ് സ്റ്റാർ സെൻട്രൽ മൈതാനിയിൽ ഉയർത്തി

Uncategorized
https://www.youtube.com/watch?v=C7KRpPQh9y8 2019 ലെ ക്രിസ്മസ് ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് ചരിത്രം ഉറങ്ങുന്ന അടൂർ സെൻട്രൽ മൈതാനിയിലെ വന്മരത്തിൽ പടുകൂറ്റൻ ക്രിസ്മസ് സ്റ്റാർ ഡിസംബർ 1 വൈകിട്ട് 6 മണിക്ക് ഉയർത്തുകയുണ്ടായി. സംയുക്ത ക്രിസ്മസ് കമ്മിറ്റി ചെയർമാൻ റവ. ഫാദർ ജേക്കബ് കോശി, വൈസ് ചെയർമാൻ റവ. ഫാദർ ഗീവർഗ്ഗീസ് ബ്ലാഹേത്ത്, ജനറൽ കൺവീനർ റവ. ഫാദർ തോമസ് പൂവണ്ണാൽ എന്നിവർ സന്ദേശങ്ങൾ നൽകി. സെക്രട്ടറി ബിനു വാര്യത്ത്, ട്രഷറർ മാത്യു വീരപ്പള്ളി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ അജി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും വിവിധ സബ്കമ്മിറ്റിയംഗങ്ങളും സന്നിഹിതരായിരുന്നു.
Read More

സംയുക്ത ക്രിസതുമസ് ജനറൽ ബോഡി യോഗം Oct. 29 ചൊവ്വാഴ്ച 4 മണിക്ക് അടൂർ കരുവാറ്റാ സെൻറ്റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ തീര്‍ത്ഥാടനപ്പള്ളിയില്‍

Announcement
പ്രിയരേ, അടൂർ സംയുക്ത ക്രിസ്തുമസ് ആഘോഷക്കമ്മിറ്റിയുടെ  അടുത്ത ജനറൽ ബോഡി യോഗം Oct. 29th ചൊവ്വാഴ്ച 4 മണിക്ക് അടൂർ കരുവാറ്റാ സെൻറ്റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ തീര്‍ത്ഥാടനപ്പള്ളിയില്‍  വെച്ച് കൂടുവാൻ തീരുമാനിച്ചിരിക്കുകയാണ്. അംഗങ്ങളെല്ലാവരും കൃത്യസമയത്ത് എത്തി ചേരണമെന്ന്  താൽപര്യപ്പെടുന്നു. ഇത് ഒരു ജനറൽബോഡി യോഗമായതിനാൽ അടൂരിലും പരിസരത്തുമുള്ള ദേവാലയങ്ങളിലെ എല്ലാ അംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. 2019 ലെ ക്രിസ്മസ് ആഘോഷങ്ങൾ പൂർവ്വാധികം മോടിയോടെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന സ്ഥിതിക്ക് സംയുക്ത ക്രിസ്മസ് പ്രസ്ഥാനത്തിൻറ്റെ എല്ലാ അഭ്യൂദയകാംക്ഷികളും നാളത്തെ (29-10-2019) യോഗത്തിൽ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എല്ലാ സബ് കമ്മിറ്റി കൺവീനർമാരും അവരവരുടെ കമ്മറ്റിയിലുള്ള അംഗങ്ങളെ ഫോൺ ചെയ്തറിയിച്ച് ജനറൽ ബോഡിയിൽ പങ്കെടുപ്പിക്കണമെന്ന് താൽപ്പര്യപ്പെടുന്നു. സ്നേഹത്തോടെ , സംയുക്‌ത ക്രിസ്തുമസ് ആഘോഷ കമ്മറ്റിക്കു വേണ്ടി, സെക്രട്ടറി ബിനു വാര്യത്ത്
Read More

സംയുക്ത ക്രിസ്തുമസ്സിന്റെ പൊതുയോഗം 26-10-2018 വെള്ളിയാഴ്ച 4-30 ന്

Announcement, Public Meeting, Xmas 2018
അടൂർ സംയുക്ത ക്രിസ്തുമസ്സിന്റെ പൊതുയോഗം 26-10-2018 വെള്ളിയാഴ്ച 4-30 ന് സെന്റ്‌ തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ വെച്ച് അടൂർ - കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ നടക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു. അടൂരിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പരമാവധി അംഗങ്ങളെ ഈ യോഗത്തിൽ പങ്കെടുപ്പിക്കണമെന്നും,  2018 ലെ സംയുക്ത ക്രിസ്മസ് ഏറ്റം വിജയകരമാക്കിത്തീർക്കുവാൻ വേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്തു തരണമെന്നും എല്ലാ പള്ളി വികാരിമാരോടും, അസിസ്റ്റൻറ് വികാരിമാരോടും, ട്രസ്റ്റി-സെക്രട്ടറിമാരോടും,  കമ്മിറ്റിയംഗങ്ങളോടും, ഭക്ത സംഘടനാ ഭാരവാഹികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. എക്യുമെനിക്കൽ പ്രസ്ഥാനങ്ങൾ അടൂർ പ്രദേശത്തു ഉയർത്തിക്കാട്ടേണ്ട ക്രൈസ്തവ മൂല്യങ്ങളും ഐക്യവും കൂട്ടായ്മയും ഈ സുദിനങ്ങളിൽ പ്രകടമാക്കുവാൻ ഏവരുടെയും സഹായ സഹകരണങ്ങൾ അപേക്ഷിക്കുന്നു. പൊതുയോഗ അജണ്ട ഇതോടൊപ്പം ചേർക്കുന്നു. - റവ. ഫാ. ഗീവർഗീസ് നെടിയത്ത് (ചെയർമാൻ) - മാത്യു തോണ്ടലിൽ (സെക്രട്ടറി) അടൂർ സംയുക്ത ക്രിസ്മസ് 2018 ആലോചനാ യോഗം സ്ഥലം: സെൻറ്‌ തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ, കണ്ണംകോട്, അടൂർ ദിവസം: 26-10-2018 വെള്ളിയാഴ്ച്ച സമയം: 4:30 pm കാര്യപരിപാടി പ്രാർത്ഥന ഉപക്രമം 27-09-2018 ലെ മീറ്റിംഗിന്റെ റിപ്പോർട്ട് കൂടുതൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സെൻട്രൽ ടോളിലെ ക്രിസ്മസ് സ്റ്റാർ ക്രമീകരണം 2018 ലെ…
Read More

അടൂർ സംയുക്ത ക്രിസ്മസ് പൊതുയോഗം – 2018

Announcement, Public Meeting, Xmas 2018
അടൂർ സംയുക്ത ക്രിസ്മസ് പൊതുയോഗം 2018 സെപ്റ്റംബർ 27 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് അടൂർ തിരുഹൃദയ കത്തോലിക്കാപ്പള്ളിയിൽ വെച്ച് കൂടുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത യോഗത്തിൽ 2018 ക്രിസ്മസ് ആഘോഷങ്ങൾ എങ്ങിനെയാവണമെന്ന് ആലോചിച്ചു തീരുമാനിക്കുകയും അതിനുവേണ്ടിയുള്ള വിവിധ കമ്മിറ്റികളേയും ഭാരവാഹികളേയും തെരഞ്ഞെടുക്കുകയും ചെയ്യുന്നതാണ്. അടൂർ പ്രദേശത്തെ ദേവാലയങ്ങളിലെ വൈദിക ശ്രേഷ്ഠരേയും, ട്രസ്റ്റി, സെക്രട്ടറി, കമ്മിറ്റിയംഗങ്ങൾ, ഭക്തസംഘടനാപ്രതിനിധികൾ എന്നിവരേയും അടൂർ സംയുക്ത ക്രിസ്മസ്സിന്റെ കഴിഞ്ഞ വർഷത്തെ കമ്മിറ്റിയംഗങ്ങളേയും അടൂർ സംയുക്ത ക്രിസ്മസ്സിന്റെ എല്ലാ അഭ്യൂദയകാംക്ഷികളേയും ഈ യോഗത്തിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. ടി.കെ മാത്യു തോണ്ടലിൽ (സെക്രട്ടറി, അടൂർ സംയുക്ത ക്രിസ്മസ്) (Mobile: +919496135108)
Read More

അടൂര്‍ സംയുക്ത ക്രിസ്മസിന്‍റെ വാര്‍ഷിക പൊതുയോഗം

Uncategorized
അടൂര്‍ സംയുക്ത ക്രിസ്മസിന്‍റെ വാര്‍ഷിക പൊതുയോഗം 2018 ജൂണ്‍ 28 വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് അടൂര്‍ തിരുഹൃദയ കത്തോലിക്കാപ്പള്ളിയില്‍ കൂടുന്നതായിരിക്കും. 2017 ക്രിസ്മസ് ആഘോഷങ്ങളുടെ വരവു ചെലവു കണക്കുകള്‍ ഈ യോഗത്തില്‍ അവതരിപ്പിക്കും. 2018 ക്രിസ്മസ് ആഘോഷക്കമ്മിറ്റിയേയും ഭാരവാഹികളേയും ഈ യോഗം തെരഞ്ഞെടുക്കുന്നതായിരിക്കും. നിലവിലുള്ള എല്ലാ കമ്മിറ്റിയംഗങ്ങളും അടൂര്‍ സംയുക്ത ക്രിസ്മസിന്‍റെ  അഭ്യൂദയകാംക്ഷികളും ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.
Read More

27-11-17 തിങ്കളാഴ്ചയിലെ ആലോചനായോഗം

Uncategorized
2017 ലെ സംയുക്ത ക്രിസ്മസിന്‍റെ രണ്ടാമത്തെ ആലോചനായോഗം കണ്ണംകോട് സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രൽ പള്ളിയില്‍ വച്ച് 27-11-17 തിങ്കളാഴ്ച 4 മണിക്ക് ചെയര്‍മാന്‍ റെവ. ഫാദര്‍ ഗിവര്‍ഗീസ്‌ നെടിയത്തിന്‍റെ അധ്യക്ഷതയില്‍ കൂടി. പ്രസ്തുത യോഗത്തില്‍ വിവിധ കമ്മറ്റികളിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തു വിപുലീകരിക്കുകയുണ്ടായി. 2017 ലെ ക്രിസ്മസ് റാലിയും പൊതുസമ്മേളനവും വളരെ ഭംഗിയായി നടത്തുന്നതിന് തീരുമാനിക്കുകയും ആയതിലേക്കു വിവിധ സബ്-കമ്മറ്റികള്‍ വെവ്വേറെ യോഗം കൂടുകയും അവരുടെ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു. 01-12-17 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് അടൂര്‍ സെന്‍ട്രല്‍ മൈതാനിയില്‍ ക്രിസ്മസ് സ്റ്റാര്‍ ഇടുന്നതിന്‌ തീരുമാനിച്ചു. അടുത്ത പൊതുയോഗം 11-12-17 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് കരുവാറ്റ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ തീര്‍ത്ഥാടനപ്പള്ളിയില്‍ കൂടുവാന്‍ തീരുമാനിച്ചു.
Read More

2017 ക്രിസ്മസ് ആഘോഷങ്ങളുടെ ആദ്യ ആലോചനായോഗം

Uncategorized
2017 ലെ ക്രിസ്മസ് ആഘോഷങ്ങൾ  ഏതു രീതിയിൽ ആകണം എന്നു തീരുമാനിക്കുവാൻ ഒരു പൊതുയോഗം 22-11-17 വൈകിട്ട് 4 മണിക്ക് തിരുഹൃദയപ്പള്ളിയിൽ കൂടി. അടൂർ നഗരസഭാ അതിർത്തിക്കുള്ളിലുള്ള ദേവാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ യോഗത്തിൽ സന്നിഹിതരായിരുന്നു. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടും കണക്കും വായിച്ചു പാസ്സാക്കി. ഈ വർഷത്തേക്കുള്ള കമ്മറ്റിയെ തെരഞ്ഞെടുത്തു. (2017 ലെ കമ്മറ്റി). ആവശ്യമെന്നു തോന്നിയാൽ കൂടുതൽ ആളുകളെ വിവിധ കമ്മറ്റികളിൽ ഉൾപ്പെടുത്തി വിപുലീകരിക്കുവാനുള്ള അധികാരം അതാതു കമ്മറ്റികളുടെ ചെയർമാനും കൺവീനർമാർക്കും നൽകി. മുൻവർഷത്തെപ്പോലെ മഹാ റാലിയും പൊതുസമ്മേളനവും ഈ വർഷവും ഉണ്ടാവണം എന്നായിരുന്നു പൊതുയോഗത്തിൽ ഉയർന്നുവന്ന പൊതുവികാരം. കൂടുതൽ ചർച്ചകൾക്കു വേണ്ടി അടുത്ത പൊതുയോഗം കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ച് 27-11-17 തിങ്കളാഴ്ച്ച വൈകിട്ട് 4 മണിക്ക് കൂടുവാൻ തീരുമാനിച്ചു.
Read More

2017 ലെ ക്രിസ്മസ് – ആദ്യ പൊതുയോഗം

Uncategorized
2017 ലെ ക്രിസ്മസ് ആഘോഷ പരിപാടികളെക്കുറിച്ച് ആലോചിക്കുവാന്‍ അടൂര്‍ സംയുക്ത ക്രിസ്മസിന്‍റെ പൊതുയോഗം 22-11-2017 ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് അടൂര്‍ തിരുഹൃദയ കത്തോലിക്കാ ദേവാലയത്തില്‍ കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ യോഗത്തിലേക്കുള്ള ക്ഷണക്കത്ത് അടൂരും പരിസരത്തുമുള്ള എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും ഇന്നു (18-11-17) തന്നെ എത്തിക്കുവാന്‍ ഉള്ള ശ്രമത്തിലാണ് ഫിനാന്‍സ് കമ്മറ്റി അംഗം ശ്രീ ജെയിംസ്‌ ജോര്‍ജ്, ട്രഷറര്‍ ശ്രീ മാത്യു കെ. വര്‍ഗിസ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ശ്രീ അടൂര്‍ സുഭാഷ്‌ എന്നിവര്‍. പ്രസ്തുത യോഗത്തില്‍ 2016 ലെ സംയുക്ത ക്രിസ്മസിന്‍റെ റിപ്പോര്‍ട്ട്‌, വരവ്-ചെലവ് കണക്കുകള്‍ എന്നിവ അവതരിപ്പിക്കുന്നതും 2017 ലെ  ആഘോഷ പരിപാടികള്‍ക്കായുള്ള കമ്മറ്റിക്ക് രൂപം നല്‍കുന്നതുമാണ്. ഏവരുടെയും മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
Read More

സംയുക്ത ക്രിസ്മസ് അലക്‌സാണ്ടർ സാറിനെ ആദരിച്ചു

Uncategorized
2016 ഡിസംബർ 25 നു നടന്ന സംയുക്ത ക്രിസ്മസ് സമ്മേളനത്തിൽ അടൂർ സംയുക്ത ക്രിസ്മസ് പ്രസ്ഥാനത്തിന്റെ ആരംഭകാലം മുതൽ സജീവ പ്രവർത്തകനായി സേവനം അനുഷ്ടിച്ചു പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുകയും ഇപ്പോൾ കോർഡിനേറ്റർ ആയി പ്രവർത്തിക്കുകയും ചെയ്യുന്ന ശ്രീ വി.ജി അലക്‌സാണ്ടറെ (അലക്‌സാണ്ടർ സാർ) പൊന്നാട അണിയിച്ച് ആദരിച്ചു. അദ്ദേഹത്തിന്റെ ശിഷ്യനായ ശ്രീ എൻ ഐ അലക്‌സാണ്ടർ (നെല്ലിമൂട്ടിൽ) സാറിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു സംസാരിച്ചു.  
Read More