അടൂരിൽ മഹാറാലി വന്പിച്ച വിജയം

Uncategorized
സംയുക്ത ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി 25-12-16 ൽ നടത്തിയ മഹാറാലി ജനപങ്കാളിത്തം കൊണ്ടും വർണശോഭകൊണ്ടും വന്പിച്ച വിജയമായിത്തീർന്നു. കരുവാറ്റാപ്പള്ളിയിൽ നിന്നും 4:30 ന് ആരംഭിച്ച റാലിയിൽ വിവിധ ദേവാലയങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഉള്ളവർ ആവേശത്തോടെ അണിചേർന്നു. റാലിക്ക് കൊഴുപ്പേകുവാൻ പലതരത്തിലുള്ള ഫ്ളോട്ടുകളും പഞ്ചവാദ്യം, ചെണ്ടമേള മുതലായ കലാരൂപങ്ങളും ഉണ്ടായിരുന്നു. റാലി 5:30 ന് സമ്മേളനവേദിയായ സെൻട്രൽ മൈതാനിയിൽ എത്തിച്ചേർന്നു.    
Read More

അടൂരിൽ സംയുക്ത ക്രിസ്മസ് ആഘോഷം 25ന്

Uncategorized
Adoor, 21-Dec-16 വിവിധ ക്രൈസ്തവ  സഭകളുടെ നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 25ന് നടക്കും. ഉച്ച കഴിഞ്ഞ് 3 മണിക്ക് അടൂർ കരുവാറ്റ സെൻറ്റ്മേരീസ് ഓർത്തഡോക്സ് ദേവാലയാങ്കണത്തിൽ നിന്നും ആരംഭിക്കുന്ന ക്രിസ്മസ് റാലി എം.സി റോഡു വഴി  അടൂർ സെൻട്രൽ  മൈതാനിയിൽ എത്തിച്ചേരും. തുടർന്നു നടക്കുന്ന സമ്മേളനം മുൻ ഡി.ജി.പി ശ്രീ. ജേക്കബ് പുന്നൂസ് ഐ.പി എസ്  ഉൽഘാടനം ചെയ്യും. മർത്തോമ്മാ സഭ അടൂർ ഭദ്രാസനാധിപൻ അഭി.  ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ തിരുമേനി ക്രിസ്മസ് പുതുവത്സര സന്ദേശം നൽകും. റവ. ഫാ. ഗീവർഗ്ഗീസ് നെടിയത്ത്, വെരി റവ. സകറിയാ ഏബ്രഹാം, റവ. ഫാ. ജോർജ് മാവുങ്കൽ, റവ. ഫാ. ബേബി ഇലഞ്ഞിമറ്റം, റവ. ഫാ. ഗീവർഗ്ഗീസ് ബ്ലാഹേത്ത് , റവ. ഫാ. പ്രൊഫ. ജോർജ് വർഗ്ഗീസ്,  റവ. ഫാ. തോമസ് പി.മുകളിൽ, റവ. ഫാ. ഷിജു ബേബി, ക്യാപ്റ്റൻ യേശുദാസ് ശാമുവൽ, ഡീക്കൻ ഗീവർഗ്ഗീസ്, ജോർജ് ബേബി, ബിജു വർഗ്ഗീസ്,, മോബൻ  കോശി  (സെകട്ടറി), മാത്യു കെ. വർഗ്ഗീസ് (ട്രഷറർ), വി.ജി. അലക്സാണ്ടർ, തോമസ് ജോൺ (റിട്ട. എസ്.പി), ഉമ്മൻ തോമസ്, സി.റ്റി കോശി, പ്രൊഫ. വർഗ്ഗീസ് പേരയിൽ,     എൻ. ഐ അലക്സാണ്ടർ, റോഷൻ ജേക്കബ്, മാത്യു വീരപ്പള്ളി,  ജോർജ്…
Read More

അടൂരിലെ സംയുക്ത ക്രിസ്മസ് ആഘോഷം – ഒരു തിരിഞ്ഞുനോട്ടം

Uncategorized
വി.ജി അലക്സാണ്ടര്‍ അടൂരും ചുറ്റുപാടുമുള്ള നാല്പതോളം വരുന്ന പ്രദേശങ്ങളിലെ വിവിധ ക്രൈസ്തവ സഭകള്‍ ഒന്നിച്ചുചേര്‍ന്നുള്ള പ്രദേശങ്ങളാണ് അടൂരിലെ സംയുക്ത ക്രിസ്മസിന് കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി പങ്കെടുത്തുകൊണ്ടിരുന്നത്. ആരംഭം 1960 കളില്‍ അടൂരിലും സമീപത്തുള്ളതുമായ ഇടവകകളിലെ വിവിധ സഭകളില്‍ പെട്ട കുറെ വൈദികരും സഭാവിശ്വാസികളും മാസത്തില്‍ രണ്ടാം ശനിയാഴ്ച അടൂര്‍ സെന്‍ററിലുള്ള പി.വി.എല്‍.പി സ്കൂളില്‍ കൂടി പ്രാര്‍ത്ഥിക്കുകയും സുവിശേഷകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും പതിവായിരുന്നു. ഈ എക്യുമെനിക്കല്‍ പ്രസ്ഥാനമാണ്‌ പില്‍ക്കാലത്ത് സഭകളുടെ ഐക്യത്തിനും അടൂരിലെ സംയുക്ത ക്രിസ്മസിനും രൂപം കൊടുത്തത്. ആരംഭം ചെറുതായിരുന്നെങ്കിലും കാലക്രമത്തില്‍ അടൂരിലെ ക്രിസ്മസ് ആഘോഷം ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ആദ്യ കാലത്ത് വീടു കയറി സംഭാവനകള്‍ സ്വീകരിച്ചെങ്കിലും തുടര്‍ന്ന് ഇടവകകള്‍ സംഭാവന നല്‍കി സഹായിച്ചു. ക്രിസ്മസ് റാലിയാണ് ഏറ്റവും പ്രധാനം. ഏറ്റവും നല്ല റാലിക്ക് ഒന്നും രണ്ടും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. റാലി കടന്നുപോകുന്ന വഴിയരികിലെ അലങ്കരിക്കുന്ന നല്ല കടകള്‍ക്ക് ഒന്നും രണ്ടും സമ്മാനങ്ങള്‍ നല്‍കിയിരുന്നു. റാലി കടന്നുപോകുന്ന സമയത്ത് വിമാനത്തില്‍ പുഷ്പവൃഷ്ടി നടത്തിയിരുന്നത് ഏറ്റം മനോഹരമായ കാഴ്ച്ചയായിരുന്നു. ആദ്യം അദ്ധ്യക്ഷവേദിയായി ഉപയോഗിച്ചിരുന്നത് നോഹാസ് ആര്‍ക്ക് ആയിരുന്നു. ഉപകരണത്തോട് കൂടിയതും അല്ലാത്തതുമായ ഗാനാലാപനം ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അപ്രതീക്ഷിതമായ ഇടയ്ക്കു മുടങ്ങിയ ആഘോഷ പരിപാടി ഏതാനും വര്‍ഷമായി തുടര്‍ന്നു നടക്കുന്നു. കഴിഞ്ഞ വര്ഷം ഘോഷയാത്രയോടെ നടത്തിയ…
Read More