നന്ദിയുടെ ഒരു വാക്ക് – ബിനു വാര്യത്ത്

പ്രിയരെ ,

ഈ വർഷത്തെ സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായുള്ള റാലിയെ വർഷങ്ങൾക്കു മുൻപത്തെ റാലിയെക്കാൾ മികച്ച രീതിയിലുള്ള “വൻപിച്ച റാലി” ആക്കി മാറ്റുകയും പൊതുസമ്മേളന നഗരിയെ “മഹാസമ്മേളന” നഗരിയായി മാറ്റുകയും ചെയ്തതിന് അൽപ്പമായും അധികമായും പ്രവർത്തിക്കുകയും സഹകരിക്കുകയും ചെയ്ത മുഴുവൻ പൊതുയോഗ അംഗങ്ങളെയും ഭാരവാഹികളെയും അച്ചന്മാരെയും അനുമോദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.

അടൂരിനെ ഇളക്കിമറിച്ച ഈ സന്തോഷം പങ്കിടുന്നതിനു വേണ്ടിയും പരിപാടിയുടെ അവലോകനം നടത്തുന്നതിനു വേണ്ടിയും ഒരു ജനറൽ ബോഡി യോഗം ജനുവരി 10-ാം തീയതി നടത്തണമെന്ന് ആഗ്രഹിക്കുന്നു. പുറകാലെ അതിന്റെ അറിയിപ്പ് നൽകുന്നതായിരിക്കും.

പ്രവർത്തിക്കുകയും കഷ്ടപ്പെടുകയും ചെയ്ത ഓരോരുത്തർക്കും ദൈവം പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

പുൽകൂട്ടിൽ ഭൂജാതനായ ദൈവപുത്രന്റ നാമത്തിൽ നന്ദി.,, നന്ദി.,, നന്ദി.,,,🙏🙏🙏

സേനഹത്തോടെ,
ബിനു വാര്യത്ത്
ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *