ക്രിസ്മസ് സ്റ്റാർ സെൻട്രൽ മൈതാനിയിൽ ഉയർത്തി

2019 ലെ ക്രിസ്മസ് ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് ചരിത്രം ഉറങ്ങുന്ന അടൂർ സെൻട്രൽ മൈതാനിയിലെ വന്മരത്തിൽ പടുകൂറ്റൻ ക്രിസ്മസ് സ്റ്റാർ ഡിസംബർ 1 വൈകിട്ട് 6 മണിക്ക് ഉയർത്തുകയുണ്ടായി.

സംയുക്ത ക്രിസ്മസ് കമ്മിറ്റി ചെയർമാൻ റവ. ഫാദർ ജേക്കബ് കോശി, വൈസ് ചെയർമാൻ റവ. ഫാദർ ഗീവർഗ്ഗീസ് ബ്ലാഹേത്ത്, ജനറൽ കൺവീനർ റവ. ഫാദർ തോമസ് പൂവണ്ണാൽ എന്നിവർ സന്ദേശങ്ങൾ നൽകി. സെക്രട്ടറി ബിനു വാര്യത്ത്, ട്രഷറർ മാത്യു വീരപ്പള്ളി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ അജി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും വിവിധ സബ്കമ്മിറ്റിയംഗങ്ങളും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *