സംയുക്ത ക്രിസതുമസ് ജനറൽ ബോഡി യോഗം Oct. 29 ചൊവ്വാഴ്ച 4 മണിക്ക് അടൂർ കരുവാറ്റാ സെൻറ്റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ തീര്‍ത്ഥാടനപ്പള്ളിയില്‍

പ്രിയരേ,

അടൂർ സംയുക്ത ക്രിസ്തുമസ് ആഘോഷക്കമ്മിറ്റിയുടെ  അടുത്ത ജനറൽ ബോഡി യോഗം Oct. 29th ചൊവ്വാഴ്ച 4 മണിക്ക് അടൂർ കരുവാറ്റാ സെൻറ്റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ തീര്‍ത്ഥാടനപ്പള്ളിയില്‍  വെച്ച് കൂടുവാൻ തീരുമാനിച്ചിരിക്കുകയാണ്. അംഗങ്ങളെല്ലാവരും കൃത്യസമയത്ത് എത്തി ചേരണമെന്ന്  താൽപര്യപ്പെടുന്നു.

ഇത് ഒരു ജനറൽബോഡി യോഗമായതിനാൽ അടൂരിലും പരിസരത്തുമുള്ള ദേവാലയങ്ങളിലെ എല്ലാ അംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. 2019 ലെ ക്രിസ്മസ് ആഘോഷങ്ങൾ പൂർവ്വാധികം മോടിയോടെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന സ്ഥിതിക്ക് സംയുക്ത ക്രിസ്മസ് പ്രസ്ഥാനത്തിൻറ്റെ എല്ലാ അഭ്യൂദയകാംക്ഷികളും നാളത്തെ (29-10-2019) യോഗത്തിൽ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

എല്ലാ സബ് കമ്മിറ്റി കൺവീനർമാരും അവരവരുടെ കമ്മറ്റിയിലുള്ള അംഗങ്ങളെ ഫോൺ ചെയ്തറിയിച്ച് ജനറൽ ബോഡിയിൽ പങ്കെടുപ്പിക്കണമെന്ന് താൽപ്പര്യപ്പെടുന്നു.

സ്നേഹത്തോടെ ,

സംയുക്‌ത ക്രിസ്തുമസ് ആഘോഷ കമ്മറ്റിക്കു വേണ്ടി,

സെക്രട്ടറി
ബിനു വാര്യത്ത്

Leave a Reply

Your email address will not be published. Required fields are marked *