നന്ദിയുടെ ഒരു വാക്ക് – ബിനു വാര്യത്ത്

Uncategorized
പ്രിയരെ , ഈ വർഷത്തെ സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായുള്ള റാലിയെ വർഷങ്ങൾക്കു മുൻപത്തെ റാലിയെക്കാൾ മികച്ച രീതിയിലുള്ള "വൻപിച്ച റാലി" ആക്കി മാറ്റുകയും പൊതുസമ്മേളന നഗരിയെ "മഹാസമ്മേളന" നഗരിയായി മാറ്റുകയും ചെയ്തതിന് അൽപ്പമായും അധികമായും പ്രവർത്തിക്കുകയും സഹകരിക്കുകയും ചെയ്ത മുഴുവൻ പൊതുയോഗ അംഗങ്ങളെയും ഭാരവാഹികളെയും അച്ചന്മാരെയും അനുമോദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. അടൂരിനെ ഇളക്കിമറിച്ച ഈ സന്തോഷം പങ്കിടുന്നതിനു വേണ്ടിയും പരിപാടിയുടെ അവലോകനം നടത്തുന്നതിനു വേണ്ടിയും ഒരു ജനറൽ ബോഡി യോഗം ജനുവരി 10-ാം തീയതി നടത്തണമെന്ന് ആഗ്രഹിക്കുന്നു. പുറകാലെ അതിന്റെ അറിയിപ്പ് നൽകുന്നതായിരിക്കും. പ്രവർത്തിക്കുകയും കഷ്ടപ്പെടുകയും ചെയ്ത ഓരോരുത്തർക്കും ദൈവം പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. പുൽകൂട്ടിൽ ഭൂജാതനായ ദൈവപുത്രന്റ നാമത്തിൽ നന്ദി.,, നന്ദി.,, നന്ദി.,,,🙏🙏🙏 സേനഹത്തോടെ,ബിനു വാര്യത്ത്ജനറൽ സെക്രട്ടറി
Read More

ക്രിസ്മസ് സ്റ്റാർ സെൻട്രൽ മൈതാനിയിൽ ഉയർത്തി

Uncategorized
https://www.youtube.com/watch?v=C7KRpPQh9y8 2019 ലെ ക്രിസ്മസ് ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് ചരിത്രം ഉറങ്ങുന്ന അടൂർ സെൻട്രൽ മൈതാനിയിലെ വന്മരത്തിൽ പടുകൂറ്റൻ ക്രിസ്മസ് സ്റ്റാർ ഡിസംബർ 1 വൈകിട്ട് 6 മണിക്ക് ഉയർത്തുകയുണ്ടായി. സംയുക്ത ക്രിസ്മസ് കമ്മിറ്റി ചെയർമാൻ റവ. ഫാദർ ജേക്കബ് കോശി, വൈസ് ചെയർമാൻ റവ. ഫാദർ ഗീവർഗ്ഗീസ് ബ്ലാഹേത്ത്, ജനറൽ കൺവീനർ റവ. ഫാദർ തോമസ് പൂവണ്ണാൽ എന്നിവർ സന്ദേശങ്ങൾ നൽകി. സെക്രട്ടറി ബിനു വാര്യത്ത്, ട്രഷറർ മാത്യു വീരപ്പള്ളി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ അജി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും വിവിധ സബ്കമ്മിറ്റിയംഗങ്ങളും സന്നിഹിതരായിരുന്നു.
Read More

സംയുക്ത ക്രിസതുമസ് ജനറൽ ബോഡി യോഗം Oct. 29 ചൊവ്വാഴ്ച 4 മണിക്ക് അടൂർ കരുവാറ്റാ സെൻറ്റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ തീര്‍ത്ഥാടനപ്പള്ളിയില്‍

Announcement
പ്രിയരേ, അടൂർ സംയുക്ത ക്രിസ്തുമസ് ആഘോഷക്കമ്മിറ്റിയുടെ  അടുത്ത ജനറൽ ബോഡി യോഗം Oct. 29th ചൊവ്വാഴ്ച 4 മണിക്ക് അടൂർ കരുവാറ്റാ സെൻറ്റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ തീര്‍ത്ഥാടനപ്പള്ളിയില്‍  വെച്ച് കൂടുവാൻ തീരുമാനിച്ചിരിക്കുകയാണ്. അംഗങ്ങളെല്ലാവരും കൃത്യസമയത്ത് എത്തി ചേരണമെന്ന്  താൽപര്യപ്പെടുന്നു. ഇത് ഒരു ജനറൽബോഡി യോഗമായതിനാൽ അടൂരിലും പരിസരത്തുമുള്ള ദേവാലയങ്ങളിലെ എല്ലാ അംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. 2019 ലെ ക്രിസ്മസ് ആഘോഷങ്ങൾ പൂർവ്വാധികം മോടിയോടെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന സ്ഥിതിക്ക് സംയുക്ത ക്രിസ്മസ് പ്രസ്ഥാനത്തിൻറ്റെ എല്ലാ അഭ്യൂദയകാംക്ഷികളും നാളത്തെ (29-10-2019) യോഗത്തിൽ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എല്ലാ സബ് കമ്മിറ്റി കൺവീനർമാരും അവരവരുടെ കമ്മറ്റിയിലുള്ള അംഗങ്ങളെ ഫോൺ ചെയ്തറിയിച്ച് ജനറൽ ബോഡിയിൽ പങ്കെടുപ്പിക്കണമെന്ന് താൽപ്പര്യപ്പെടുന്നു. സ്നേഹത്തോടെ , സംയുക്‌ത ക്രിസ്തുമസ് ആഘോഷ കമ്മറ്റിക്കു വേണ്ടി, സെക്രട്ടറി ബിനു വാര്യത്ത്
Read More