സംയുക്ത ക്രിസ്തുമസ്സിന്റെ പൊതുയോഗം 26-10-2018 വെള്ളിയാഴ്ച 4-30 ന്

അടൂർ സംയുക്ത ക്രിസ്തുമസ്സിന്റെ പൊതുയോഗം 26-10-2018 വെള്ളിയാഴ്ച 4-30 ന് സെന്റ്‌ തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ വെച്ച് അടൂർ – കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ നടക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു.

അടൂരിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പരമാവധി അംഗങ്ങളെ ഈ യോഗത്തിൽ പങ്കെടുപ്പിക്കണമെന്നും,  2018 ലെ സംയുക്ത ക്രിസ്മസ് ഏറ്റം വിജയകരമാക്കിത്തീർക്കുവാൻ വേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്തു തരണമെന്നും എല്ലാ പള്ളി വികാരിമാരോടും, അസിസ്റ്റൻറ് വികാരിമാരോടും, ട്രസ്റ്റി-സെക്രട്ടറിമാരോടും,  കമ്മിറ്റിയംഗങ്ങളോടും, ഭക്ത സംഘടനാ ഭാരവാഹികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

എക്യുമെനിക്കൽ പ്രസ്ഥാനങ്ങൾ അടൂർ പ്രദേശത്തു ഉയർത്തിക്കാട്ടേണ്ട ക്രൈസ്തവ മൂല്യങ്ങളും ഐക്യവും കൂട്ടായ്മയും ഈ സുദിനങ്ങളിൽ പ്രകടമാക്കുവാൻ ഏവരുടെയും സഹായ സഹകരണങ്ങൾ അപേക്ഷിക്കുന്നു.

പൊതുയോഗ അജണ്ട ഇതോടൊപ്പം ചേർക്കുന്നു.

– റവ. ഫാ. ഗീവർഗീസ് നെടിയത്ത് (ചെയർമാൻ)

– മാത്യു തോണ്ടലിൽ (സെക്രട്ടറി)


അടൂർ സംയുക്ത ക്രിസ്മസ് 2018

ആലോചനാ യോഗം

സ്ഥലം: സെൻറ്‌ തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ, കണ്ണംകോട്, അടൂർ

ദിവസം: 26-10-2018 വെള്ളിയാഴ്ച്ച

സമയം: 4:30 pm

കാര്യപരിപാടി

  1. പ്രാർത്ഥന
  2. ഉപക്രമം
  3. 27-09-2018 ലെ മീറ്റിംഗിന്റെ റിപ്പോർട്ട്
  4. കൂടുതൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്
  5. സെൻട്രൽ ടോളിലെ ക്രിസ്മസ് സ്റ്റാർ ക്രമീകരണം
  6. 2018 ലെ ക്രിസ്മസ് ആഘോഷങ്ങളുടെ ചെലവിലേക്കുള്ള ഫണ്ട് പിരിവ്
  7. ക്രിസ്തീയ ഗാന സന്ധ്യയിൽ പങ്കെടുക്കുന്ന പള്ളികൾ
  8. അദ്ധ്യക്ഷൻ അനുവദിക്കുന്ന മറ്റു വിഷയങ്ങൾ
  9. ഉപസംഹാരം
  10. പ്രാർത്ഥന, ആശീർവാദം

Leave a Reply

Your email address will not be published. Required fields are marked *