അടൂർ സംയുക്ത ക്രിസ്മസ് പൊതുയോഗം – 2018

അടൂർ സംയുക്ത ക്രിസ്മസ് പൊതുയോഗം 2018 സെപ്റ്റംബർ 27 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് അടൂർ തിരുഹൃദയ കത്തോലിക്കാപ്പള്ളിയിൽ വെച്ച് കൂടുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത യോഗത്തിൽ 2018 ക്രിസ്മസ് ആഘോഷങ്ങൾ എങ്ങിനെയാവണമെന്ന് ആലോചിച്ചു തീരുമാനിക്കുകയും അതിനുവേണ്ടിയുള്ള വിവിധ കമ്മിറ്റികളേയും ഭാരവാഹികളേയും തെരഞ്ഞെടുക്കുകയും ചെയ്യുന്നതാണ്.

അടൂർ പ്രദേശത്തെ ദേവാലയങ്ങളിലെ വൈദിക ശ്രേഷ്ഠരേയും, ട്രസ്റ്റി, സെക്രട്ടറി, കമ്മിറ്റിയംഗങ്ങൾ, ഭക്തസംഘടനാപ്രതിനിധികൾ എന്നിവരേയും അടൂർ സംയുക്ത ക്രിസ്മസ്സിന്റെ കഴിഞ്ഞ വർഷത്തെ കമ്മിറ്റിയംഗങ്ങളേയും അടൂർ സംയുക്ത ക്രിസ്മസ്സിന്റെ എല്ലാ അഭ്യൂദയകാംക്ഷികളേയും ഈ യോഗത്തിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

ടി.കെ മാത്യു തോണ്ടലിൽ
(സെക്രട്ടറി, അടൂർ സംയുക്ത ക്രിസ്മസ്)
(Mobile: +919496135108)

Leave a Reply

Your email address will not be published. Required fields are marked *