27-11-17 തിങ്കളാഴ്ചയിലെ ആലോചനായോഗം

Uncategorized
2017 ലെ സംയുക്ത ക്രിസ്മസിന്‍റെ രണ്ടാമത്തെ ആലോചനായോഗം കണ്ണംകോട് സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രൽ പള്ളിയില്‍ വച്ച് 27-11-17 തിങ്കളാഴ്ച 4 മണിക്ക് ചെയര്‍മാന്‍ റെവ. ഫാദര്‍ ഗിവര്‍ഗീസ്‌ നെടിയത്തിന്‍റെ അധ്യക്ഷതയില്‍ കൂടി. പ്രസ്തുത യോഗത്തില്‍ വിവിധ കമ്മറ്റികളിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തു വിപുലീകരിക്കുകയുണ്ടായി. 2017 ലെ ക്രിസ്മസ് റാലിയും പൊതുസമ്മേളനവും വളരെ ഭംഗിയായി നടത്തുന്നതിന് തീരുമാനിക്കുകയും ആയതിലേക്കു വിവിധ സബ്-കമ്മറ്റികള്‍ വെവ്വേറെ യോഗം കൂടുകയും അവരുടെ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു. 01-12-17 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് അടൂര്‍ സെന്‍ട്രല്‍ മൈതാനിയില്‍ ക്രിസ്മസ് സ്റ്റാര്‍ ഇടുന്നതിന്‌ തീരുമാനിച്ചു. അടുത്ത പൊതുയോഗം 11-12-17 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് കരുവാറ്റ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ തീര്‍ത്ഥാടനപ്പള്ളിയില്‍ കൂടുവാന്‍ തീരുമാനിച്ചു.
Read More

2017 ക്രിസ്മസ് ആഘോഷങ്ങളുടെ ആദ്യ ആലോചനായോഗം

Uncategorized
2017 ലെ ക്രിസ്മസ് ആഘോഷങ്ങൾ  ഏതു രീതിയിൽ ആകണം എന്നു തീരുമാനിക്കുവാൻ ഒരു പൊതുയോഗം 22-11-17 വൈകിട്ട് 4 മണിക്ക് തിരുഹൃദയപ്പള്ളിയിൽ കൂടി. അടൂർ നഗരസഭാ അതിർത്തിക്കുള്ളിലുള്ള ദേവാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ യോഗത്തിൽ സന്നിഹിതരായിരുന്നു. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടും കണക്കും വായിച്ചു പാസ്സാക്കി. ഈ വർഷത്തേക്കുള്ള കമ്മറ്റിയെ തെരഞ്ഞെടുത്തു. (2017 ലെ കമ്മറ്റി). ആവശ്യമെന്നു തോന്നിയാൽ കൂടുതൽ ആളുകളെ വിവിധ കമ്മറ്റികളിൽ ഉൾപ്പെടുത്തി വിപുലീകരിക്കുവാനുള്ള അധികാരം അതാതു കമ്മറ്റികളുടെ ചെയർമാനും കൺവീനർമാർക്കും നൽകി. മുൻവർഷത്തെപ്പോലെ മഹാ റാലിയും പൊതുസമ്മേളനവും ഈ വർഷവും ഉണ്ടാവണം എന്നായിരുന്നു പൊതുയോഗത്തിൽ ഉയർന്നുവന്ന പൊതുവികാരം. കൂടുതൽ ചർച്ചകൾക്കു വേണ്ടി അടുത്ത പൊതുയോഗം കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ച് 27-11-17 തിങ്കളാഴ്ച്ച വൈകിട്ട് 4 മണിക്ക് കൂടുവാൻ തീരുമാനിച്ചു.
Read More

2017 ലെ ക്രിസ്മസ് – ആദ്യ പൊതുയോഗം

Uncategorized
2017 ലെ ക്രിസ്മസ് ആഘോഷ പരിപാടികളെക്കുറിച്ച് ആലോചിക്കുവാന്‍ അടൂര്‍ സംയുക്ത ക്രിസ്മസിന്‍റെ പൊതുയോഗം 22-11-2017 ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് അടൂര്‍ തിരുഹൃദയ കത്തോലിക്കാ ദേവാലയത്തില്‍ കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ യോഗത്തിലേക്കുള്ള ക്ഷണക്കത്ത് അടൂരും പരിസരത്തുമുള്ള എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും ഇന്നു (18-11-17) തന്നെ എത്തിക്കുവാന്‍ ഉള്ള ശ്രമത്തിലാണ് ഫിനാന്‍സ് കമ്മറ്റി അംഗം ശ്രീ ജെയിംസ്‌ ജോര്‍ജ്, ട്രഷറര്‍ ശ്രീ മാത്യു കെ. വര്‍ഗിസ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ശ്രീ അടൂര്‍ സുഭാഷ്‌ എന്നിവര്‍. പ്രസ്തുത യോഗത്തില്‍ 2016 ലെ സംയുക്ത ക്രിസ്മസിന്‍റെ റിപ്പോര്‍ട്ട്‌, വരവ്-ചെലവ് കണക്കുകള്‍ എന്നിവ അവതരിപ്പിക്കുന്നതും 2017 ലെ  ആഘോഷ പരിപാടികള്‍ക്കായുള്ള കമ്മറ്റിക്ക് രൂപം നല്‍കുന്നതുമാണ്. ഏവരുടെയും മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
Read More