അടൂരിലെ സംയുക്ത ക്രിസ്മസ് ആഘോഷം – ഒരു തിരിഞ്ഞുനോട്ടം

 <strong>വി.ജി അലക്സാണ്ടര്‍</strong>
വി.ജി അലക്സാണ്ടര്‍

അടൂരും ചുറ്റുപാടുമുള്ള നാല്പതോളം വരുന്ന പ്രദേശങ്ങളിലെ വിവിധ ക്രൈസ്തവ സഭകള്‍ ഒന്നിച്ചുചേര്‍ന്നുള്ള പ്രദേശങ്ങളാണ് അടൂരിലെ സംയുക്ത ക്രിസ്മസിന് കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി പങ്കെടുത്തുകൊണ്ടിരുന്നത്.

ആരംഭം

1960 കളില്‍ അടൂരിലും സമീപത്തുള്ളതുമായ ഇടവകകളിലെ വിവിധ സഭകളില്‍ പെട്ട കുറെ വൈദികരും സഭാവിശ്വാസികളും മാസത്തില്‍ രണ്ടാം ശനിയാഴ്ച അടൂര്‍ സെന്‍ററിലുള്ള പി.വി.എല്‍.പി സ്കൂളില്‍ കൂടി പ്രാര്‍ത്ഥിക്കുകയും സുവിശേഷകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും പതിവായിരുന്നു. ഈ എക്യുമെനിക്കല്‍ പ്രസ്ഥാനമാണ്‌ പില്‍ക്കാലത്ത് സഭകളുടെ ഐക്യത്തിനും അടൂരിലെ സംയുക്ത ക്രിസ്മസിനും രൂപം കൊടുത്തത്. ആരംഭം ചെറുതായിരുന്നെങ്കിലും കാലക്രമത്തില്‍ അടൂരിലെ ക്രിസ്മസ് ആഘോഷം ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ആദ്യ കാലത്ത് വീടു കയറി സംഭാവനകള്‍ സ്വീകരിച്ചെങ്കിലും തുടര്‍ന്ന് ഇടവകകള്‍ സംഭാവന നല്‍കി സഹായിച്ചു.

ക്രിസ്മസ് റാലിയാണ് ഏറ്റവും പ്രധാനം. ഏറ്റവും നല്ല റാലിക്ക് ഒന്നും രണ്ടും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. റാലി കടന്നുപോകുന്ന വഴിയരികിലെ അലങ്കരിക്കുന്ന നല്ല കടകള്‍ക്ക് ഒന്നും രണ്ടും സമ്മാനങ്ങള്‍ നല്‍കിയിരുന്നു. റാലി കടന്നുപോകുന്ന സമയത്ത് വിമാനത്തില്‍ പുഷ്പവൃഷ്ടി നടത്തിയിരുന്നത് ഏറ്റം മനോഹരമായ കാഴ്ച്ചയായിരുന്നു.

ആദ്യം അദ്ധ്യക്ഷവേദിയായി ഉപയോഗിച്ചിരുന്നത് നോഹാസ് ആര്‍ക്ക് ആയിരുന്നു. ഉപകരണത്തോട് കൂടിയതും അല്ലാത്തതുമായ ഗാനാലാപനം ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അപ്രതീക്ഷിതമായ ഇടയ്ക്കു മുടങ്ങിയ ആഘോഷ പരിപാടി ഏതാനും വര്‍ഷമായി തുടര്‍ന്നു നടക്കുന്നു. കഴിഞ്ഞ വര്ഷം ഘോഷയാത്രയോടെ നടത്തിയ റാലി എല്ലാവരുടെയും പ്രശംസക്ക് പാത്രമായി.

ബഹു. കുമ്പുക്കാട്ടച്ചന്‍റെ കാലഘട്ടം അടൂര്‍ സംയുക്ത ക്രിസ്മസിന്‍റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. അന്ന് കണ്‍വീനറായി പ്രവര്‍ത്തിപ്പാന്‍ എനിക്കു അവസരം ലഭിച്ചു.

(16-12-2016)

 

Leave a Reply

Your email address will not be published. Required fields are marked *