സംയുക്ത ക്രിസ്മസ് അലക്‌സാണ്ടർ സാറിനെ ആദരിച്ചു

Uncategorized
2016 ഡിസംബർ 25 നു നടന്ന സംയുക്ത ക്രിസ്മസ് സമ്മേളനത്തിൽ അടൂർ സംയുക്ത ക്രിസ്മസ് പ്രസ്ഥാനത്തിന്റെ ആരംഭകാലം മുതൽ സജീവ പ്രവർത്തകനായി സേവനം അനുഷ്ടിച്ചു പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുകയും ഇപ്പോൾ കോർഡിനേറ്റർ ആയി പ്രവർത്തിക്കുകയും ചെയ്യുന്ന ശ്രീ വി.ജി അലക്‌സാണ്ടറെ (അലക്‌സാണ്ടർ സാർ) പൊന്നാട അണിയിച്ച് ആദരിച്ചു. അദ്ദേഹത്തിന്റെ ശിഷ്യനായ ശ്രീ എൻ ഐ അലക്‌സാണ്ടർ (നെല്ലിമൂട്ടിൽ) സാറിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു സംസാരിച്ചു.  
Read More

അടൂരിൽ മഹാറാലി വന്പിച്ച വിജയം

Uncategorized
സംയുക്ത ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി 25-12-16 ൽ നടത്തിയ മഹാറാലി ജനപങ്കാളിത്തം കൊണ്ടും വർണശോഭകൊണ്ടും വന്പിച്ച വിജയമായിത്തീർന്നു. കരുവാറ്റാപ്പള്ളിയിൽ നിന്നും 4:30 ന് ആരംഭിച്ച റാലിയിൽ വിവിധ ദേവാലയങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഉള്ളവർ ആവേശത്തോടെ അണിചേർന്നു. റാലിക്ക് കൊഴുപ്പേകുവാൻ പലതരത്തിലുള്ള ഫ്ളോട്ടുകളും പഞ്ചവാദ്യം, ചെണ്ടമേള മുതലായ കലാരൂപങ്ങളും ഉണ്ടായിരുന്നു. റാലി 5:30 ന് സമ്മേളനവേദിയായ സെൻട്രൽ മൈതാനിയിൽ എത്തിച്ചേർന്നു.    
Read More